Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
മലയാള സംഗീതവേദികളില്‍ നിന്ന് Voice Australia ലേക്ക്: ഓസ്ട്രേലിയന്‍ സംഗീത റിയാലിറ്റി ഷോയില്‍ വീണ്ടും മലയാളിത്തിളക്കം
18/08/2023 Duración: 13minഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന സംഗീത റിയാലിറ്റി ഷോകളിലൊന്നായ വോയിസ് ഓസ്ട്രേലിയയിലേക്ക് ഒരു മലയാളി കൂടി. സിഡ്നി സ്വദേശിയായ ഷാര്‍ലറ്റ് ജിനു എന്ന 20കാരിയാണ് മത്സരാര്‍ത്ഥിയായി എത്തുന്നത്. ഓഡിഷന് റൗണ്ടില്‍ ആവേശം പകര്‍ന്ന പ്രകടനത്തെക്കുറിച്ചും, സംഗീതയാത്രയെക്കുറിച്ചുമെല്ലാം ഷാര്‍ലറ്റ് ജിനു എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേള്‍ക്കാം.
-
കളിക്കാരുടെ നഗ്നചിത്ര കലണ്ടര്‍ വില്‍ക്കേണ്ടിവന്ന ടീം: അവഗണനകളില്‍ നിന്ന് മറ്റില്‍ഡാസ് ദേശീയ അഭിമാനമായി മാറിയത് ഇങ്ങനെ...
18/08/2023 Duración: 10minഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ ടീമിന് 'മറ്റിൽഡാസ്' എന്ന പേര് ലഭിക്കുന്നതില്‍ SBS ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്... ഒരു കാലത്ത് അവഗണനയിൽ കിടന്നിരുന്ന വനിതാ ഫുട്ബോൾ ടീം എങ്ങനെയാണു ഓസ്ട്രേലിക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്പോർട്സ് ടീമായി മാറിയത്? കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
-
ഓസ്ട്രേലിയയിൽ തൊഴിലില്ലായ്മ കൂടി; പലിശ നിരക്കിൽ ആശ്വാസം പകരുമെന്ന് പ്രതീക്ഷ
17/08/2023 Duración: 04min2023 ഓഗസ്റ്റ് 17 ബുധനാഴ്ചത്തെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓരോ 19 മിനിട്ടിലും ഓസ്ട്രേലിയയിൽ ഒരാൾക്ക് സ്ട്രോക്ക്; പക്ഷാഘാതം എങ്ങനെ പ്രതിരോധിക്കാം
17/08/2023 Duración: 07minഓസ്ട്രേലിയക്കാരിൽ സ്ട്രോക്ക് അഥവാ പക്ഷാഘാതം കൂടുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷാഘാതം എന്താണെന്നും എങ്ങനെ കരുതൽ എടുക്കാമെന്നും അറിയാം മുകളിലെ പ്ലെയറിൽ നിന്നും...
-
വാടക കൂട്ടുന്നത് വര്‍ഷത്തില്‍ ഒറ്റത്തവണ: വാടകക്കാരുടെ അവകാശം സംരക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും നിയമം നിര്‍മ്മിക്കും
16/08/2023 Duración: 04min2023 ഓഗസ്റ്റ് 16 ബുധനാഴ്ചത്തെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
Mastering English proficiency: steps to boost your language skills - ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തണം എന്ന് തോന്നിയിട്ടുണ്ടോ? ഓസ്ട്രേലിയയില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവയാണ്...
16/08/2023 Duración: 10minLearning English can serve as both a requirement for your student visa and a pathway to future academic pursuits. It also has the potential to enhance your career prospects or become a personal goal. With so many study options and informal learning opportunities, there should be few obstacles to improving your English skills. - മികച്ച ഇംഗ്ലീഷ് പ്രാവീണ്യത്തോടെയാണ് മലയാളികളില്‍ നല്ലൊരു ഭാഗവും ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതെങ്കിലും, ഓസ്ട്രേലിയന്‍ ഇംഗ്ലീഷ് മനസിലാക്കുന്നതിലെ പ്രയാസവും, വലിയ സദസ്സുകളിലുണ്ടാകുന്ന ആത്മവിശ്വാസക്കുറവുമെല്ലാം പലര്‍ക്കും സംഭാഷണത്തിന് തടസ്സമാകാറുണ്ട്. കുടിയേറ്റക്കാരുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളാണ് ഓസ്ട്രേലിയയില്‍ ഉള്ളത്. ഓസ്ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡില്‍ അവയെക്കുറിച്ച് കേള്‍ക്കാം.
-
മലേഷ്യൻ എയർലൈൻസിലെ വ്യാജ ഭീഷണി: പ്രതിക്ക് മാനസികാരോഗ്യ പ്രശ്നമെന്ന് അഭിഭാഷകൻ
15/08/2023 Duración: 03min2023 ഓഗസ്റ്റ് 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സ്പോൺസേർഡ് തൊഴിൽവിസകൾക്ക് ഒറ്റ ദിവസത്തിൽ അനുമതി: വിസ അപേക്ഷകൾ തീർപ്പാക്കുന്നത് ഓസ്ട്രേലിയ വേഗത്തിലാക്കി
15/08/2023 Duración: 04minഓസ്ട്രേലിൻ വിസകൾ ലഭിക്കുന്നതിനുള്ള കാലതാമസം പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടു തുടങ്ങി. വിവിധ വിസകൾ അനുവദിക്കുന്നതിനുള്ള ശരാശരി സമയപരിധി കുറഞ്ഞതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഏതെല്ലാം വിസകളാണ് അതിവേഗം അനുവദിക്കുന്നത് എന്ന് കേൾക്കാം.
-
ഓസ്ട്രേലിയ വനിതാ ഫുട്ബോൾ ലോകകപ്പ് നേടിയാൽ പൊതു അവധി നൽകുമെന്ന് NSW; പിന്തുണയുമായി പ്രധാനമന്ത്രിയും
14/08/2023 Duración: 04min2023 ഓഗസ്റ്റ് 14 തിങ്കളാഴ്ചത്തെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സ്വതന്ത്ര ഇന്ത്യയുടെ പതാക ആദ്യമായി പൊതുസ്ഥലത്ത് ഉയർത്തിയത് ഓസ്ട്രേലിയയിൽ: 1947ലെ ആ കഥ അറിയാം...
14/08/2023 Duración: 05minഒരു പൊതുസ്ഥലത്ത് ആദ്യമായി സ്വതന്ത്ര ഇന്ത്യയുടെ പതാക ഉയർത്തിയത് ഓസ്ട്രേലിയയിലായിരുന്നു എന്നറിയാമോ? 1947ൽ ഓസ്ട്രേലിയൻ സർക്കാരും മാധ്യമങ്ങളുമൊക്കെ എങ്ങനെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ സ്വീകരിച്ചത് എന്ന് കേൾക്കാം.
-
മദ്യപിക്കാത്തവർക്ക് എങ്ങനെ ഫാറ്റി ലിവർ വരുന്നു? കരൾ രോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം...
14/08/2023 Duración: 16minകരള്‍ രോഗങ്ങള്‍ മൂലം ഒട്ടേറെ പ്രമുഖര്‍ മരിച്ച വാര്‍ത്തകള്‍ അടുത്ത കാലങ്ങളിലെല്ലാം വന്നിരുന്നു. മദ്യപാനമാണ് കരള്‍രോഗങ്ങള്‍ക്ക് കാരണമെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, മദ്യപിക്കാത്തവര്ക്കുപോലും കരള്‍രോഗങ്ങള്‍ വരാം. എന്താണ് മലയാളികളില്‍ കരള്‍ രോഗങ്ങള്‍ കൂടാന്‍ കാരണമെന്നും, എങ്ങനെ അത് തടയാമെന്നും സിഡ്നിയില്‍ കരള്‍ രോഗ വിദഗ്ധനായ പ്രൊഫസര്‍ ജേക്കബ് ജോര്‍ജ്ജ് വിശദീകരിക്കുന്നത് കേള്‍ക്കാം.
-
TV പ്രേക്ഷകരുടെ എണ്ണത്തിൽ റെക്കോർഡിട്ട് മെറ്റിൽഡാസ്; ക്വാർട്ടർ ഫൈനൽ കണ്ടത് 62 ലക്ഷത്തിലേറെപ്പേർ
13/08/2023 Duración: 04min2023 ഓഗസ്റ്റ് പതിമൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
തൊഴിലില്ലായ്മ വർധിച്ചാൽ പണപ്പെരുപ്പം കുറയാൻ സഹായിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണ്ണർ
11/08/2023 Duración: 03min2023 ഓഗസ്റ്റ് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Ibis പക്ഷിയെ കൊന്നുതിന്നാന്‍ ശ്രമിച്ചയാള്‍ക്ക് ജയില്‍ശിക്ഷ: ഓസ്ട്രേലിയയില്‍ ഏതെല്ലാം മാംസം കഴിക്കാം എന്നറിയാമോ?
11/08/2023 Duración: 06minദേശീയ മൃഗമായ കംഗാരുവിന്റെയും, ദേശീയ പക്ഷിയായ ഇമ്യുവിന്റെയും മാംസം ഭക്ഷണമാക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. എന്നാല്‍, വൈറ്റ് ഐബിസ് എന്ന ഞാറപ്പക്ഷിയെ ഭക്ഷണമാക്കാന്‍ ശ്രമിച്ചയാള്‍ക്ക് സിഡ്നിയില്‍ കോടതി ആറു മാസത്തെ ജയില്‍ശിക്ഷ നല്കി. സാധാരണ മാംസഭക്ഷണത്തിന് പുറമേ, ഏതൊക്കെ മാംസങ്ങളാണ് ഓസ്ട്രേലിയയില്‍ ഭക്ഷണമാക്കാന്‍ കഴിയുക എന്ന് കേള്‍ക്കാം.
-
ക്വീൻസ്ലാൻറിൽ വൻ ലഹരി വേട്ട; 30 ലക്ഷം സിഗരറ്റുകൾ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് പിടിച്ചെടുത്തു
10/08/2023 Duración: 03min2023 ഓഗസ്റ്റ് പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
എത്ര വയസ് വരെ ഓസ്ട്രേലിയയിലേക്ക് കുടിയേറാം? ഓസ്ട്രേലിയന്‍ വിസകളുടെ പ്രായപരിധിയെക്കുറിച്ച് അറിയേണ്ടതെല്ലാം...
10/08/2023 Duración: 12minഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിന് പ്രായ പരിധി ബാധകമാണോ? വിവിധ വിസകളിൽ പ്രായം സംബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളെക്കുറിച്ച് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പലിശ ഉയര്‍ന്നത് നേട്ടമായി: കോമണ്‍വെല്‍ത്ത് ബാങ്കിന്റെ ലാഭം 10 ബില്യണ്‍ ഡോളർ കടന്നു
09/08/2023 Duración: 03min2023 ഓഗസ്റ്റ് ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഭിന്നശേഷിക്കാർക്ക് ഓസ്ട്രേലിയ ഒരുക്കുന്ന സൗകര്യങ്ങൾ മാതൃകാപരം; കേരളത്തിലും ഉണ്ടായിരുന്നെങ്കിൽ...: ഗോപിനാഥ് മുതുകാട്
09/08/2023 Duración: 16minഇന്ത്യയിലെ ഏറ്റവും പ്രശസ്ത മജീഷ്യൻമാരിൽ ഒരാളായിരുന്ന ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി മാജിക് പ്രൊഫഷൻ ഉപേക്ഷിച്ച വ്യക്തിയാണ്. അടുത്തിടെ സിഡ്നിയിലെത്തിയ അദ്ദേഹം, ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും സന്ദർശിച്ചിരുന്നു. മാജിക്കിന്റെ സ്വപ്നലോകം ഉപേക്ഷിച്ചതിനെയും, പുതിയ പ്രവർത്തനങ്ങളെയും കുറിച്ചെല്ലാം അദ്ദേഹം എസ് ബിഎസ് മലയാളത്തോട് മനസ് തുറന്നത് കേൾക്കാം.
-
Voice Referendum: What is it and why is Australia having one? - വോയിസ് റഫറണ്ടം: എന്തുകൊണ്ട് എല്ലാ ഓസ്ട്രേലിയന്‍ പൗരന്മാരും വോട്ട് ചെയ്യണം...
09/08/2023 Duración: 08minAustralians will vote later this year in the Indigenous Voice to Parliament referendum. Here’s what you need to know about the process, including why it’s taking place, and the information that communities can expect to help guide their decisions at the polls. - ഓസ്ട്രേലിയയിലെ ആദിമ വർഗ്ഗ വിഭാഗങ്ങളെ അംഗീകരിക്കുന്നതിനായുള്ള ആദ്യ പടിയെന്ന നിലയിലുള്ള വോയ്സ് റഫറണ്ടത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വോട്ടവകാശമുള്ള എല്ലാവരും റഫറണ്ടത്തിനും വോട്ട് രേഖപ്പെടുത്തണം. എന്താണ് നിങ്ങളുടെ വോട്ടിന്റെ പ്രാധാന്യം എന്ന് അറിയാം...
-
ബാലപീഡന സംഘത്തിന്റെ വലയിൽ നിന്ന് 13 കുട്ടികളെ രക്ഷപ്പെടുത്തി; പൊതുമേഖലാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 19 പേർ അറസ്റ്റിൽ
08/08/2023 Duración: 05min2023 ഓഗസ്റ്റ് എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...